ചില നേര്‍ രേഖാ ചിത്രങ്ങള്‍
അങ്ങിനെ പ്രവാസ ജീവിതത്തിന്റെ രണ്ടാം ഘട്ടമായി ഇത്തവണ സഹോദരി ഭര്‍ത്താവുമായി ഒന്നിച്ചായിരുന്നു യാത്ര.ഫ്ലൈറ്റില്‍ എഴുതി കാണിക്കുന്നത് കണ്ടു പുറത്തു താപ നില +10 ആണെന്ന് . ഫ്ലാറ്റില്‍ എത്തിയപ്പോള്‍ സമയം ഏതാണ്ട് രാത്രി രണ്ടുമണിയായി വീടെത്തിയപ്പോള്‍ ഇത്ത എന്നെയും കാത്തിരിപ്പുണ്ടായിരുന്നു തമ്മില്‍ കണ്ടിട്ട് ഏതാണ്ട് ആറു വര്‍ഷമായി .ഒരിക്കലും അവധികാലത്ത് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നാട്ടില്‍ എത്താന്‍ പറ്റിയിരുന്നില്ല . ഞാന്‍ ദുബായ് യില്‍ ആയിരുന്ന കാലമോര്‍ത്തു .എന്‍റെ ഒരു കൂട്ടുകാരന്‍ പറയുമായിരുന്നു ദുബായ് എന്ന് കാണിക്കുമ്പോള്‍ ദൃശ്യ മാധ്യമങ്ങളിലെല്ലാം കാണിക്കുന്നത് അംബര ചുംബികളായ കെട്ടിടങ്ങളും കുറേ നല്ല ഷോപ്പിംഗ് കേന്ദ്രങ്ങളും ആണെന്ന് .ഇതൊക്കെ തന്നെ നാട്ടിലെ യുവജനങ്ങളെ വല്ലാതെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇവിടുത്തെ യഥാര്‍ത്ഥ ജീവിതത്തെ കാട്ടിത്തരുന്ന സോനപുരിലെയോ അല്‍ ഖൂസിലെയോ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന രംഗങ്ങളും അവരുടെ വിഷമതകളും ആരും എടുത്തു കാണിക്കാറില്ല .നാട്ടില്‍ എന്തിനും കൊടിപിടിക്കുന്നവര്‍ എവിടെ വന്നു എല്ല് മുറിയെ പണി എടുക്കുന്നു .എനിക്കൊരഗ്രഹമുണ്ട് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രാഷ്ട്രിയ പാര്‍ടികളുടെ നേതാക്കന്മാരെ എവിടെ ഏതെങ്കിലും മസ്ര(Farm ) യില്‍ കൊണ്ട് വന്നു ഒട്ടകത്തിനെയോ മറ്റോ വളര്‍ത്താന്‍ ഏല്‍പ്പിക്കണം .അങ്ങിനെ ഇവിടെ ജീവിച്ചു കഴിഞ്ഞാല്‍ നാട്ടില്‍ തിരിച്ചു ചെന്ന് മേലില്‍ ഈ ഹര്‍ത്താല്‍ നടത്താന്‍ താല്പര്യം കാണിക്കില്ല .
ഈ ഇടയ്ക്കു ഞങ്ങളുടെ ജില്ലയായ കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ ഒരു യുവാവിനെ നാട്ടിലേക്ക് കയറ്റി വിടുകയുണ്ടായി .ഏതാണ്ട് നല്ലൊരു തുക ഇട നിലക്കാരന് നല്‍കി ആണ് ഇവിടെ വന്നത് .ഇവിടെ വന്നപ്പോള്‍ ഒരു ഫാമില്‍ ആണ് ജോലി ലഭ്യമായത് ആരുടെ യൊക്കെ സഹായത്താല്‍ അവിടെ നിന്ന് രക്ഷപെട്ടു റിയാദില്‍ എത്തി .ഇങ്ങിനെ വഞ്ചിതരായി എത്തുന്ന ധാരാളം ഹത ഭാഗ്യരിലൊരാള്‍.
ഇവിടെ എനിക്കറിയാവുന്ന ഒരാള്‍ ഉണ്ട് . കുമാര്‍ എന്ന് വിളിക്കാം .നന്നേ ചെറുപത്തില്‍ ഇവിടെ ജോലിക്കായി എത്തിയതാണ് .അന്ന് തുച്ചമായ ശമ്പളത്തിന് കരാര്‍ എഴുതി ഇന്നും വലിയ വര്ധാനവുണ്ടയിട്ടില്ല. പുള്ളിക്കാരന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് കേട്ടാല്‍ പറയും അവരാണ് നാട് നശിപ്പിച്ചതെന്ന് . ഗാന്ധിജിയെയും പുച്ചമാണ് അദ്ദേഹമാണ് ബ്രിട്ടിഷുകാരെ ഓടിച്ചു വിട്ടത് അത് കൊണ്ടാണ് ഈ രാഷ്ട്രിയ പാര്‍ട്ടി കളൊക്കെ ഉണ്ടായതും മടിയന്മാരയതും . ഞാനൊക്കെ ജോലി തേടി ഇവിടെ വരേണ്ട കാര്യമില്ല. ഞാന്‍ ഇതുകേട്ട് ചിരിക്കും യഥാര്‍ത്ഥത്തില്‍ കുമാറിന്റെ വാക്കുകള്‍ ശരിയാണോ ..... ദൈവത്തിനു മാത്രം അറിയാം........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ