2009 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ആദ്യമായി ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു വന്നപ്പോള്‍ ,അസ്ലവും മധുവും എന്നെ കാത്തു നില്പുണ്ടായിരുന്നു .എത്തിയത് നവംബര്‍ മാസം ആയതു കൊണ്ടു കാലാവസ്ഥ ചെറിയ കാറ്റും ചെറിയ തണുപ്പും ഇടകലര്‍ന്ന രീതിയില്‍ ആയിരുന്നു .വല്ല ജൂണ്‍ ജൂലൈ മാസംആയിരുന്നെന്കില്‍ അടുത്ത വിമാനത്തില്‍ തിരികെ വിട്ടേനെ .അടുത്ത ദിവസം എന്റെ പിതാവിന്റെ സുഹൃത്തായ ഡോക്ടറുടെ കൂടെ അദേഹത്തിന്റെ മാനേജരായ ശിവദാസ്‌,പിന്നെ ഞാനും പുതിയ ക്ലിനികിന്ടെ സ്ഥലത്തേക്ക് പുറപെട്ടു യാത്രയില്‍ ഓടിമറയുന്ന ഈന്തപന മരങ്ങളെയും താണ്ടി ഞങ്ങള്‍ ഖ‌ിസിസ് എന്ന സ്ഥലത്തെത്തി.യാത്രയില്‍ അദ്ദേഹം ഈ സ്ഥലങ്ങളുടെ വിവരണം എനിക്ക് നല്‍കികൊണ്ടിരുന്നു . അടുത്ത ദിവസം മധുവുമായി ഞാന്‍ ഡോക്ടറുടെ ഫ്ലാറ്റില്‍ എത്തി .അവിടെ നിന്നും ഞങ്ങള്‍ ഇറങ്ങി അപ്പോള്‍ മധു പറഞ്ഞു ഞാന്‍ നിങ്ങള്‍കൊരു സര്‍പ്രൈസ് തരാന്‍ പോവുവാ എന്ന് .ഈ മധു ഡോക്ടറുടെ ഓള്‍ ഇന്‍ ഓള്‍ എന്ന് പറയാം .ചിലപ്പോള്‍ ഫാര്മസിയില്‍ ഒക്കെ പോവുന്നത് കൊണ്ടു മെഡിസിനെ കുറിച്ചു നല്ല വിവരം ഉണ്ടെന്നു എനിക്കും തോന്നി.ആദ്യം ഞങ്ങള്‍ ഫാര്മസിയില്‍ പോയി മധു നേരെ പോയി എന്തോ മെഡിസിന്‍ എടുത്ന്ടു വന്നു.മധു എന്നെയും കൂട്ടി ഹോട്ടല്‍ റോല്ല ഇന്നിലേക്ക്‌ പോയി റൂം നമ്പര്‍ 306il ബെല്ലമര്‍ത്തി .എന്നെ അല്ഭുതപെടുതികൊണ്ട് കതകു തുറന്നു സാക്ഷാല്‍ മോഹന്‍ ലാല്‍ .ഞാന്‍ ഞെട്ടിപ്പോയി . മധു അപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ തുടങ്ങി ഞാന്‍ ഡോക്ടര്‍ പറഞ്ഞിട്ട് വരുവാണ് മെഡിസിന്‍ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു .പിറ്റേ ദിവസം മധുവിനെ ഡോക്ടര്‍ വഴക്ക് പറയുന്നതാണ്‌ ഞാന്‍ കേട്ടത് .അദ്ദേഹം ലാലേട്ടന് കൊടുത്ത മെഡിസിനെ ഒരേ പേരിലുള്ള ചെവിലോഴിക്കുന്ന മരുന്ന് ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ലാലേട്ടന് ജലദോഷം കൊണ്ടു തൊണ്ട വേദന ആയിര‌ുന്നു. മധു പോയികഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ ഡോക്ടരെ വിളിച്ചു ചോദിച്ചു അന്നത്തെ പോലെ ഇതു സെയിം കവര്‍ അല്ലല്ലോ ഡോക്ടര്‍ സംശയത്തോടെ മരുന്നിന്റെ ഉള്ളടക്കം ചോദിച്ചു അപ്പോള്‍ ആണ് ഡോക്ടറിനു മനസിലായത് മധു മരുന്ന് മാറി കൊടുത്തു എന്ന് . എന്തായാലും ലാലേട്ടന്‍ അത് ഉപയോഗിക്കാതിരുന്നത് ഭാഗ്യം .അസ്ലം ഇതും പറഞ്ഞു ഇന്നും മധുവിനെ കളിയാക്കുന്നത് ഞാന്‍ കേള്‍ക്കും

അഭിപ്രായങ്ങളൊന്നുമില്ല: