2009 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ഇന്നുമെന്റെ


ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്നപോലെ ( ഇന്നുമെന്‍റെ )

സ്വര്‍ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍

തെന്നല്‍ കൈ ചേര്‍ത്തുവയ്ക്കും

പൂക്കുന്ന പൊന്‍ പൊന്‍ പണമ്പോല്‍

നിന്‍പ്രണയ പൂ കരിഞ്ഞ പൂപൊടികള്‍ ചിറകിലേന്തി

എന്‍റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടിവരും ( ഇന്നുമെന്‍റെ )

ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാ ശോഭകളില്‍

ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍ താളിയുയര്‍ത്തിടുമ്പോള്‍

നീയരികിലില്ലയെങ്കിലെന്തു നിന്‍റെ നിശ്വാസങ്ങള്‍

രാഗമാലയാക്കിവരും കാറ്റെന്നെ തഴുകുമല്ലോ ( ഇന്നുമെന്‍റെ )


http://www.youtube.com/watch?v=Uy-H9s5tsaY


അഭിപ്രായങ്ങളൊന്നുമില്ല: