2009 ഫെബ്രുവരി 22, ഞായറാഴ്‌ച

ഞാന്‍ എറണാകുളത്തു ജോലി നോക്കിയിരുന്ന കാലം. കമ്പനി ആവശ്യ പ്രകാരം ഞങ്ങള്‍ മംഗലാപുരത്തേക്ക് യാത്ര പുറപെട്ടു .ഞങ്ങളുടെ കമ്പനി ഒരു എക്സിബിഷന്‍ അവിടെ സ്പോണ്സര്‍് ചെയ്തിരുന്നു .ഞങ്ങള്‍ എന്ന് വെച്ചാല്‍ ഞാന്‍ ,അജയ് ,ഫൈസല്‍ വിജയകുമാര്‍ ,സിന്ധു .പിന്നെ ഡ്രൈവര്‍ ഹരിദാസ് . അവിടെ ചെന്നാല്‍ അഖിലേഷ് ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്യും . അഖിലേഷ് മംഗലാപുരം പുത്തൂര്‍ സ്വദേശിയാണ് .എന്നാല്‍ മലയാളം നന്നായി പറയും.
ഞങ്ങള്‍ എറണാകുളത്തു നിന്നു കാറില്‍ ടോയോടയുടെ ടൌണ്‍ ഏസ് എന്ന പേരുള്ള വാന്‍ ആയിരുന്നു അതുകൊണ്ട് സീറ്റ് നമ്മള്‍ക്ക് ഏത് വിധവും ഉപയോഗിക്കാം .എന്തോ ഹരിദാസിന്റെ ഡ്രൈവിങ്ങില്‍ അത്ര വിശ്വാസം ഫൈസല്‍ ഇക്കാക് തോന്നിയില്ല അത് കൊണ്ടു കൂടുതല്‍ സമയം അദ്ധേഹമാണ് വണ്ടി ഓടിച്ചത് പിന്നെ അജിയും.
ഹരിദാസ് ഈ സമയം ഒക്കെ ബാക്ക് സീറ്റില്‍ കിടന്നു ഉറക്കമായിരുന്നു. എക്സിബിഷന്‍ സെന്റര് അവിടെ അറ്റവാരിലുള്ള(atthavar) KMC ഹോസ്പിടല്‍ ആയിരുന്നു. Dr.കാമത്ത് അവിടെ ഉള്ളത് കൊണ്ടു ഞങ്ങള്‍ക്ക് ഹോസ്പിറ്റലില്‍ തന്നെ താമസം ശരിയാക്കി തന്നു .ഞാനും അജിയും ഒരു റൂമിലും വിജയകുമാറും ഫൈസല്‍ ഇക്കയും ഒരു റൂമിലും ഹരിദാസ് ഒറ്റയ്ക്ക് ഒരു റൂമിലും ആയിരുന്നു.
സിന്ധു അവളുടെ കസിന്റെ കൂടെ താമസിക്കാന്‍ പോയി.അഖിലേഷ് എന്നും പുത്തൂരില്‍ പോയി വരിക ആയിരുന്നു പതിവു .ആകെ മൂന്നു ദിവസം ആയിരുന്നു പരിപാടി .അവസാന ദിവസം വലിയ പാര്ട്ടി ഉണ്ടായിരുന്നു. പാര്ട്ടി എന്ന് വെച്ചാല്‍ അടിപൊളി മദ്യ സേവ അതി ഗംഭീരം ഞാനും ഫൈസലിക്കയും വെറും കാഴ്ചക്കാര്‍ .എന്താണെങ്കിലും മദ്യത്തിന് ആരെയും തിരിച്ചറിയാന്‍ പറ്റില്ല എന്ന് മനസിലായി .കുറെ കഴിഞ്ഞപ്പോള്‍ അവിടെ സെകുര്ടി നിന്ന ഗാര്‍ഡ് വാള് വെച്ചു നിലത്തു കിടക്കുന്നത് കണ്ടു.ഞാന്‍ തിരികെ പോവാനായി ഹരിദാസിനെ തിരഞ്ഞപ്പോള്‍ കണ്ടത് മലയാളം ശരിക്ക് പറയാത്ത ഹരിദാസ് അവിടെ ഉള്ള പ്രധാന ഡോക്ടറിന്റെ തോളില്‍ കയ്യിട്ടു ഒരുമിച്ചു നിന്നു വെള്ളമടിച്ചു ഇംഗ്ലീഷ് സംസാരിക്കുന്നതു കണ്ടു എന്റെ കണ്ണ് തള്ളിപോയി !.ആഹാ മദ്യത്തിനു ഇത്രയ്ക്കു ശക്തിയോ .
ഞങ്ങള്‍ പിറ്റേദിവസം വരണമല്ലോ എല്ലാം പായ്ക്ക് ചെയ്തു വെച്ചു .ഞങ്ങള്‍ താമസിച്ചിരുന്നത് നേത്ര രോഗ വാര്‍ഡിന്റെ അടുത്തായിരുന്നു. വെള്ളമടിച്ചു ബോധമില്ലതായ ഹരിദാസ് കിടക്കാന്‍ നേരം ടി.വി വലിയ ശബ്ദത്തില്‍ വെച്ചിട്ട് കിടന്നുറങ്ങി .രാത്രി ആയപ്പോള്‍ അവിടെ ഓപ്പറേഷന്‍ കഴിഞ്ഞ ഒരു രോഗി കിടന്നു കരയുന്നു ഈ ശബ്ധമെല്ലാം കേട്ടിട്ട് ഉറങ്ങാന്‍ പറ്റുന്നില്ല .നേഴ്സ് ഞങ്ങളുടെ റൂമില്‍ വന്നു തട്ടി വിളിച്ചു .ഹരിദാസ് റൂം തുറക്കുന്നില്ല .അജയ് നോക്കിയപ്പോള്‍ ഹരിദാസിനെ കാണാനില്ല .റൂം തുറക്കാനും പറ്റുന്നില്ല .അജയ് നോക്കിയപ്പോള്‍ ചെറിയ ഒരു വിധത്തില്‍ വാതിലിനു മുകളില്ലുള്ള ചെറിയ വിടവിലൂടെ വാതില്‍ തുറന്നു ഭാഗ്യത്തിന് മുകളിലുള്ള ലോക്ക് മാത്രം ആണ് ഇട്ടിരുന്നത് .ഹരിദാസ് ആകട്ടെ ബെഡില്‍ നിന്നും താഴെ വാള്‍ വെച്ചു കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു ഒന്നും അറിയാനുള്ള ബോധം അപ്പോളും ഉണ്ടായിരുന്നില്ല .നേഴ്സ് ഞങ്ങളെ എന്തൊക്കെ കന്നടയില്‍ പറഞ്ഞു .രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ ഹരിദാസ് ആദ്യം ചോദിച്ചത് ആരാ എന്റെ ടി.വി ഓഫ് ചെയ്തത് എന്നാണ് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ഫൈസല്‍ ഇക്കാക്ക്‌ ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല എന്തോക്കോ അവനെ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല: